പട്ടിക ജാതി – പട്ടിക വർഗ്ഗ എംപ്ലോയീസ് & പെൻഷനേഴ്സ് അസോസിയേഷൻ

ഭാരതം സ്വതന്ത്രമായിട്ട് ഏഴര പതിറ്റാണ്ട് പിന്നിട്ട് കഴിഞ്ഞു.സ്വാതന്ത്ര്യത്തിന് ശേഷം മുപ്പതു വർഷത്തിനുളളിൽ സംവരണത്തിലൂടെ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങളുടെ പിന്നോക്കാവസ്ഥ പരിഹരിക്കണമെന്ന് ഭരണഘടനയുടെ 334 ാം വകുപ്പ് അനുശാസിക്കുന്നു. ഈ വിഭാഗത്തിൽ യോഗ്യതയുളള വരെ സംവരണത്തിലൂടെ ഉദ്യോഗതലങ്ങളിലേക്ക് നിയമിക്കണമെന്ന് ഭരണഘടന പറയുന്നു. പല സംസ്ഥാനങ്ങളിലും പ്രമോഷനിലും സംവരണം തുടർന്നു വരുന്നുണ്ട്. ഇവിടെ എത്രയോ തസ്തികകൾ ഒഴിഞ്ഞ് കിടക്കുന്നു. ഈ വിഭാഗങ്ങൾക്ക് അനുവദിച്ച് സംവരണ ശതമാനമെങ്കിലും നിലനിർത്തുവാൻ ഭരണകൂടങ്ങൾ തയ്യാറാകുന്നില്ല. വരേണ്യ വർഗ്ഗ താല്പര്യങ്ങൾക്കനുസരിച്ച് ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങൾ പോലും പൊളിച്ചെഴുതുവാനുള്ള ശ്രമങ്ങൾ നടക്കുന്നു. ചില സവിശേഷ പദവികളും അധികാരങ്ങളും തങ്ങൾക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് കരുതുന്നവരേണ്യ വർഗം വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. അതിനെതിരെ യുള്ള ശക്തമായ പോരാട്ടത്തിലാണ് രാജ്യത്തെ പട്ടിക വിഭാഗ സമൂഹം. കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സംസ്ഥാന കമ്മറ്റി

ചിത്രങ്ങളിലൂടെ…